സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നടന്ന ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിലാണ് സംഭവം. കൊടിമരത്തിലെ പതാക നിവര്‍ത്താനുളള ശ്രമത്തിനിടെയാണ് കെട്ട് പൊട്ടി നിലത്ത് വീണത്. രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ പതാക കയ്യില്‍ പിടിച്ചാണ് സല്യൂട്ട് സ്വീകരിക്കുന്ന ചടങ്ങ് മെഹ്ബൂഹബ മുഫ്തി പൂര്‍ത്തിയാക്കിയത്. ശേഷം തകരാറ് പരിഹരിച്ച് പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പതാക ഉയര്‍ത്തി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.