മണ്ണുത്തി മുതൽ മുളയം വരെയുള്ള സ്ഥലങ്ങളിലെ രൂക്ഷമായ പൊടിശല്യം തടയാൻ നടപടിയെടുക്കണമെന്നും റോഡിലെ വലിയ കുഴിയടക്കലും, ടാറിംങ്ങും കാര്യക്ഷമമാക്കണമെന്നും, യോഗം ആവശ്യപ്പെട്ടു. അപകടത്തിൽപ്പെടുന്ന വാഹനങ്ങലെ മാറ്റുന്നതിന് റിക്കവറി ക്രയിൻ സർവ്വീസ് സംവിധാനം ദേശീയപാത അതോറിറ്റി നടപ്പിൽ വരുത്തണം. പ്രശ്നങ്ങൾക്ക് വേഗം പരിഹാരം കാണാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്

ദില്ലി: പാലക്കാട് -തൃശൂർ ദേശീയപാതയിലെ കുഴികൾ ഉടൻ അടയ്ക്കുമെന്ന് ദേശീയപാത അതോറിറ്റിയുടെ ഉറപ്പ്. അടുത്തമാസം 7 ന് പണി തുടങ്ങുമെന്ന് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഉറപ്പ് കിട്ടിയത്. രൂക്ഷമായ ഗതാഗത കുരുക്കിനും, വാഹനപകടങ്ങൾക്കും കാരണമായ ക്കുഴികളുടെ അറ്റകുറ്റപണിയാണ് യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുക.

ഇതിനായി 4.35 കോടി രൂപയുടെ ടെണ്ടർ അംഗീകരിയ്ക്കും. സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഹൈവ മാനേജ്മെന്‍റ് കമ്മറ്റി യോഗത്തിന്റേതാണ് തീരുമാനം.

നിലവിലെ കരാറുകാരായ കെ.എം.സി കൺസ്ട്ക്ഷൻ ലിമിറ്റഡിന്റെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ടെണ്ടർ അംഗീകരിച്ചാൽ 45 ദിവസമെന്ന കാലപരിധി ചുരുക്കി അടിയന്തിര സാഹചര്യം പരിഗണിച്ച് 15 ദിവസത്തിനകം ടാറിംങ് ആരംഭിയ്ക്കാൻ അനുമതി നൽകുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.

മണ്ണുത്തി മുതൽ മുളയം വരെയുള്ള സ്ഥലങ്ങളിലെ രൂക്ഷമായ പൊടിശല്യം തടയാൻ നടപടിയെടുക്കണമെന്നും റോഡിലെ വലിയ കുഴിയടക്കലും, ടാറിംങ്ങും കാര്യക്ഷമമാക്കണമെന്നും, യോഗം ആവശ്യപ്പെട്ടു. അപകടത്തിൽപ്പെടുന്ന വാഹനങ്ങലെ മാറ്റുന്നതിന് റിക്കവറി ക്രയിൻ സർവ്വീസ് സംവിധാനം ദേശീയപാത അതോറിറ്റി നടപ്പിൽ വരുത്തണം. പ്രശ്നങ്ങൾക്ക് വേഗം പരിഹാരം കാണാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്.