ചണ്ഡീഗഢ്: ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ ചരിത്ര നേട്ടവുമായി മലയാളി താരം. കോതമംഗലം സെന്‍റ് ജോർജിലെ അലക്സ് പി തങ്കച്ചനാണ് മീറ്റിന്‍റെ ചരിത്രത്തിലാദ്യമായി സ്വർണം നേടിയത്.

ആൺകുട്ടികളുടെ ഡിസ്ക്കസ് ത്രോയിലാണ് അലക്സ് സ്വര്‍ണം നേടിയത്. മീറ്റില്‍ ആകെ ഏഴ് സ്വര്‍ണ നേട്ടത്തോടെ കേരളം ഹരിയാനയെ പിന്തള്ളി മുന്നിലെത്തി. തിരപ്പിള്ളി സ്കൂളിലെ ഐശ്വര്യ പിആർ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടി. ഇതേ ഇനത്തില്‍ കേരളത്തിന്‍റെ ലിസ്ബത്ത് കരോളിന്‍ ജോസഫ് വെങ്കലവും സ്വന്തമാക്കി.