കര്‍ണ്ണാടകയില്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട കളികളാണ് അരങ്ങേറുന്നത്.
ബംഗളൂരു: ദേശീയ നേതാക്കള് മറ്റന്നാള് രാഷ്ട്രപതിയെ കാണും. കര്ണ്ണാടകയിലെ രാഷ്ട്രീയ നാടകങ്ങളെ തുടര്ന്ന് പ്രതിപക്ഷ പാര്ട്ടിയുടെ നേതാക്കള് മറ്റന്നാള് രാഷ്ട്രപതിയെ സന്ദര്ശിക്കാന് തീരുമാനിച്ചു. കോണ്ഗ്രസ് - ജെഡിഎസ് നേതാക്കളാണ് രാഷ്ട്രപതിയെക്കാണാന് അനുമതി ചോദിച്ചിരിക്കുന്നത്.
ഇതിനിടെ കര്ണ്ണാടകയില് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട കളികളാണ് അരങ്ങേറുന്നത്. കേന്ദ്ര - സംസ്ഥാന അധികാരം ദുരുപയോഗം ചെയ്ത് എംഎല്എമാരെ ചാക്കിട്ടുപിടിക്കാനുള്ള നീക്കങ്ങള് ബിജെപി ഊര്ജ്ജിതപ്പെടുത്തി. അധികാരമേറ്റെടുത്ത ദിവസം തന്നെ രാജിവെക്കേണ്ടിരുന്നത് ഏത് വിധേനയും ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം. എന്നാല് തങ്ങളുടെ എംഎല്എമാരെ ഏതുവിധേനയും സംരക്ഷിക്കാന് ശ്രമിക്കുമെന്ന് കുമാരസ്വാമിയും അറിയിച്ചു.
