തിരുവനന്തപുരം: നവമലയാളി സാംസ്‌കാരിക പുരസ്‌കാരം 2018 പ്രമുഖ എഴുത്തുകാരന്‍ ആനന്ദിന്. കേരളത്തിനും മലയാളത്തിനും പ്രസക്തമായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെ ആദരിക്കാന്‍ വിഭാവനം ചെയ്ത ഈ പുരസ്‌കാരം 2017ലാണ് നവമലയാളി തുടങ്ങിവെച്ചത്. ആദ്യ പുരസ്‌ക്കാരം കെ.ജി.എസിനായിരുന്നു.
ആള്‍ക്കൂട്ടം എന്ന നോവലിലൂടെ തന്റെ സാഹിത്യ ജീവിതം തുടങ്ങി വെച്ച എഴുത്തുകാരനാണ് ആനന്ദ് എന്ന പി. സച്ചിദാനന്ദന്‍. 2018 ജനുവരി 26ന്
കുന്നംകുളം ടൗണ്‍ഹാളില്‍ നടക്കുന്ന നവമലയാളി ഏകദിന സാഹിത്യോല്‍സവത്തില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് സംഘാടകര്‍ അറിയിച്ചു.
