ജനീവ: പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ സംസാരിക്കും. കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് നവാസ് ഷെരീഫ് യുഎന്നില്‍ സ്ഥിരാംഗത്വമുള്ള രാജ്യങ്ങള്‍ക്ക് കത്തയച്ചു. 

ജമ്മുകശ്മീരില്‍ പ്രശ്‌നപരിഹാരം നീളുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ സമാധാനത്ത് ഭീഷണിയാണെന്ന് ഷെരീഫ് കത്തില്‍ പറയുന്നു. കശ്മീരില്‍ മനുഷ്യാവകാശ ലംഘനമുണ്ടെന്നും ജനങ്ങള്‍ക്ക് സ്വയം നിര്‍ണയാവകാശം നല്‍കണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു. 

ഇക്കാര്യങ്ങളൊക്കെ ഷെരീഫിന്റെ യുഎന്‍ പ്രസംഗത്തിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ ആഴ്ച അവസാനം ഇന്ത്യക്ക് മറുപടി നല്‍കാന്‍ അവസരമുണ്ടാകും. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗവും ഉറി തീവ്രവാദി ആക്രമണം ചര്‍ച്ച ചെയ്‌തേക്കും