ദില്ലി: മുന്‍ ബിജെപി എംപി നവ്ജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗര്‍ നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിദ്ദു കിഴക്കന്‍ അമൃത്സറില്‍ നിന്ന് മത്സരിച്ചേക്കും. നിലവില്‍ പുറത്ത് വിട്ട 108 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിദ്ദുവിന്റെ പേരില്ല.
എന്നാല്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍സിംഗ് ഇന്നലെ സിദ്ദു നൂറ് ശതമാനം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ രാജ്യസഭാംഗമായിരുന്ന സിദ്ദു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ജയിക്കുകയാണെങ്കില്‍ ഉപമുഖ്യമന്ത്രി സഥാനം വേണെമെന്ന് സിദ്ദു ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
