ഇത്തരത്തിൽ ആലുവ ചെങ്ങമനാട്ടു രക്ഷാപ്രവർത്തനം നടത്തിയ നേവിസംഘത്തിന് വീടിന്‍റെ ടെറസിൽ "thanks' എഴുതിയാണ് മലയാളികൾ നന്ദി പ്രകടിപ്പിച്ചിരിക്കുന്നത്

കൊച്ചി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിലൂടെ കടന്നുപോയ കേരളത്തിന് സൈന്യത്തിന്‍റെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം വലിയ ആശ്വാസമായിരുന്നു. ഗർഭിണികളും, പ്രായമായവരും ഉൾപ്പെടെ നിരവധിപ്പേരെയാണ് നാവികസേനയും വ്യോമസേനയും രക്ഷപ്പെടുത്തിയത്. ഇത്തരത്തിൽ ആലുവ ചെങ്ങമനാട്ടു രക്ഷാപ്രവർത്തനം നടത്തിയ നേവിസംഘത്തിന് വീടിന്‍റെ ടെറസിൽ "thanks' എഴുതിയാണ് മലയാളികൾ നന്ദി പ്രകടിപ്പിച്ചിരിക്കുന്നത്

Scroll to load tweet…

ടെറസിന് മുകളിൽ ’thanks’ എന്നെഴുതിയിരിക്കുന്നതിന്‍റെ ആകാശദൃശ്യം നാവികസേനയാണ് ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ 17ന് ചെങ്ങമനാട്ട് കെട്ടിടത്തിന്‍റെ മുകളിൽ അഭയം തേടിയ ഗർഭിണിയെയും മറ്റൊരു യുവതിയെയും രക്ഷിച്ചിരുന്നത് നാവികസേനയിലെ മലയാളി കമാൻഡർ വിജയ് വർമയുടെ നേതൃത്വത്തിലായിരുന്നു. രക്ഷപ്പെട്ട സാജിദ യുവതി കൊച്ചി സൈനിക ആശുപത്രിയിൽ ആണ്‍കുഞ്ഞിന് ജന്മം നൽകിയിരുന്നു.