പരവൂരിലെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ദചികിത്സ നല്‍കുന്നതിനായി നാവിക സേനയുടെ ആദ്യസംഘം കൊല്ലത്തെത്തി. ആശ്രാമം മൈതാനത്ത് പ്രത്യേക ഹെലികോപ്റ്ററിലാണ് ഉച്ചയ്‌ക്ക് ഒരു മണിയോടെ നാവികസേനയിലെ ഡോക്ടര്‍മരടങ്ങുന്ന സംഘം എത്തിയത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് വിദഗ്ദ ചികിത്സ നല്‍കാനായി ഇവര്‍ ഉടന്‍ ആശുപത്രിയിലേക്ക് പോകും. ആവശ്യമെങ്കില്‍ ഇവര്‍ വന്ന ഹെലികോപ്റ്റര്‍ രോഗികളെ വിദഗ്ദ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റാനും ഉപയോഗിക്കും. കൂടുതല്‍ പേരടങ്ങുന്ന മറ്റൊരു സംഘം കൂടി ഉടന്‍ കൊല്ലത്തെത്തും.