ഇതോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നക്സലുകളുടെ എണ്ണം 39 ആയി.

മുംബൈ: മഹാരാഷ്ട്രയിലെ നക്സല്‍ വേട്ടയെ തുടര്‍ന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നക്സലുകളുടെ എണ്ണം 39 ആയി.

മൂന്ന് ദിവസം മുമ്പായിരുന്നു മഹാരാഷ്ട്രയിലെ ഗച്ചിരോളി ജില്ലയില്‍ നക്സലൈറ്റുകളും പൊലീസുമായി ഏറ്റുമുട്ടിയത്. അടുത്ത കാലത്തുനടന്ന നക്സല്‍ വേട്ടകളില്‍ ഏറ്റവും വലിയ നക്സല്‍ വേട്ടയായിരുന്നു ഇത്.