സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്
ചെന്നെെ: കേരളം മഴക്കെടുതിയില്‍ മുങ്ങുമ്പോള്‍ സഹായഹസ്തവുമായി ചലച്ചിത്ര താരം നയന്‍താരയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയാണ് നയന്‍താര നല്‍കിയത്. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയിലെ തിരുവല്ലയാണ് നയന്‍താരയുടെ ജന്മദേശം.
Scroll to load tweet…
സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. മലയാളി താരങ്ങളെ കൂടാതെ കമലഹാസന്‍, സൂര്യ, കാര്‍ത്തി, പ്രഭാസ് എന്നിങ്ങനെ അനവധി പേര്‍ സഹായവുമായി എത്തി.
