എന്‍സിപിയുടെ യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസിന്‍റെ കേരള ഘടകം പിരിച്ചുവിട്ടു. എന്‍വൈസി ദേശീയ നേതൃത്വത്തിന്‍റെതാണ് തീരുമാനം. മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്‍റ് മുജീബ് റഹ്‍മാന്‍ പരസ്യ പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഘടാനവിരുദ്ധമായ പ്രവൃത്തികള്‍ മുജീബ് റഹ്മാന്‍ മുമ്പും നടത്തിയിട്ടുണ്ടെന്ന് എന്‍വൈസി ദേശീയ അദ്ധ്യക്ഷന്‍ രാജീവ് കുമാര്‍ ഝാ ദില്ലിയില‍ അറിയിച്ചു. നാമനിര്‍ദ്ദേശത്തിലൂടെയാണ് മുജീബ് റഹ്‍മാന്‍ അദ്ധ്യക്ഷനായ സമിതി നിലവില്‍ വന്നത്.