കൊച്ചി: തോമസ് ചാണ്ടിയെ എൻസിപി കൈവിടുന്നു. രാജി അനിവാര്യമെന്ന് ഭാരവാഹി യോഗത്തിൽ പൊതുവികാരം. രാജിക്ക് കേന്ദ്ര നേതൃത്വത്തിന്റെ അനുമതി തേടി. മുന്നണി മര്യാദ പാലിക്കണമെന്ന് യോഗത്തിൽ നേതാക്കൾ. പാര്‍ട്ടിയുടെ നേതൃയോഗം ചേരാനിരിക്കെയാണു പൊടുന്നനെയുള്ള നിലപാടുമാറ്റം.
മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ വേണ്ടെന്ന് പ്രഫുല്‍ പട്ടേല്‍ അല്‍പം മുന്‍പ് വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിക്ക് പിന്തുണ ആവര്‍ത്തിച്ച് സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ രാജിക്കാര്യത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലല്ലെന്നും പാര്‍ട്ടി നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നുമാണ് സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ രാവിലെ കൊച്ചിയില്‍ പറഞ്ഞത്.
ടി.പി.പീതാംബരനുമായി പ്രഫുല്‍ പട്ടേല്‍ സംസാരിച്ചു. ദേശീയ നേതാവ് ശരദ് പവാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. എ.കെ.ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിസ്ഥാനം തിരികെ നൽകണമെന്ന് പവാർ പിണറായിയോട് ആവശ്യപ്പെട്ടെന്നാണ് അറിയുന്നത്.
