ദില്ലി: കോൺഗ്രസും എൻസിപിയും വീണ്ടും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു പാർട്ടികളും സഖ്യത്തിൽ മത്സരിക്കുമെന്നാണ് ധാരണ. എന്നാല്‍ എന്‍സിപി കേരളത്തിൽ ഇടതുപക്ഷത്ത് തുടരും. 2014ല്‍ ആണ് എന്‍സിപിയും കോണ്‍ഗ്രസും വഴി പിരിഞ്ഞത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും വെവ്വേറെയാണ് മല്‍സരിച്ചത്. ബിജെപിയുമായി ഇടയ്ക്ക് എന്‍സിപി സഹകരണം ശക്തമാക്കുകയും ചെയ്തിരുന്നു. വീണ്ടും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന എന്‍സിപിയുടെ പ്രഖ്യാപനം ദേശീയതലത്തിലെ വിശാല പ്രതിപക്ഷ ഐക്യത്തിന് ശക്തി പകരും.
