ദില്ലി: ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടത്താന്‍ വെല്ലുവിളി ഏറ്റെടുത്ത് സിപിഎമ്മും, എന്‍സിപിയും. കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍റെ വെല്ലുവിളിയാണ് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തത്. വെള്ളിയാഴ്ചയായിരുന്നു ഇലക്ഷന്‍ കമ്മീഷന്‍ ഇത് സംബന്ധിച്ച വെല്ലുവിളി സ്വീകരിക്കാനുള്ള അവസാന ദിവസമായി പ്രഖ്യാപിച്ചിരുന്നത്.

ശരത് പവാറിന്‍റെ എന്‍സിപിയും, സിപിഎമ്മും മാത്രമാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ വിമര്‍ശനം നടത്തിയ ആംആദ്മി പാര്‍ട്ടി ഇലക്ഷന്‍ കമ്മീഷനോട് പ്രതികരിച്ചില്ല. 

അതേ സമയം ബിജെപി, ആര്‍എല്‍ഡി, സിപിഐ എന്നിവര്‍ എങ്ങനെയാണ് ഹാക്കിംഗ് നടത്തുന്നത് എന്ന് അറിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 3ന് ആയിരിക്കും പാര്‍ട്ടികള്‍ക്ക് ഹാക്കിംഗ് തെളിയിക്കാന്‍ അവസരം ലഭിക്കുക.