തിരുവനന്തപുരം: ഫോണ്‍കെണികേസില്‍ കുറ്റവിമുക്തനായ എ.കെ ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം സംബന്ധിച്ചു എന്‍സിപിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. കേരള നേതാക്കളുമായി വൈകീട്ട് നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തീരുമാനം അറിയിക്കും.
കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ , എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തു മടങ്ങി എത്തുന്നതില്‍ ദേശീയ നേതൃത്വത്തിന് അനുകൂല നിലപാടാണ് ഉള്ളത്.
ചര്‍ച്ചയ്ക്കു ശേഷം ഔദ്യോഗികമായി എന്‍സിപി മന്ത്രി സ്ഥാനം ആവശ്യപ്പെടും.
