ബിഹാറിൽ ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ. കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത് ആര്‍ജെഡിയുടെ കരുത്തിലാണ് മഹാസഖ്യം പിടിച്ചുനിൽക്കുന്നത്.

ബിഹാര്‍: ബിഹാറിൽ ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ കുതിക്കുമ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുന്നു. ഇടതുപാര്‍ട്ടികള്‍ 10 സീറ്റിൽ മുന്നിൽ നിൽക്കുമ്പോള്‍ ജെ എസ് പിക്ക് ഒരിടത്തും ലീഡ് നേടാൻ സാധിച്ചിട്ടില്ല. ആര്‍ജെഡിയുടെ കരുത്തിലാണ് മഹാസഖ്യം പിടിച്ചുനിൽക്കുന്നത്. വിജയം ആഘോഷിക്കാനുളള വൻ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി ക്യാംപ്. വിജയിച്ചാൽ ഇന്ന് വൈകിട്ട് മോദി അഭിസംബോധന ചെയ്ത് സംസാരിക്കും. 

പൂർണ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. ബിജെപി ദേശീയ ആസ്ഥാനത്ത് വൻ ഒരുക്കങ്ങളാണ് നടക്കുന്നത്. പതിവുപോലെ കൗണ്ടിംഗ് ഡേ സ്പെഷൽ പൂരിയും ജിലേബിയും തയാറാക്കുന്നു. നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമെന്ന് ബീഹാർ മന്ത്രി അശോക് ചൗധരി പ്രതികരിച്ചു. നിതീഷ് കുമാറിനെ മാറ്റിനിർത്തിയവർക്ക് ഇപ്പോൾ നിതീഷ് കുമാർ എന്താണെന്ന് മനസ്സിലായി എന്നായിരുന്നു അശോക് ചൗധരിയുടെ പരാമര്‍ശം. 

പ്രതീക്ഷിച്ചത് പോലെയാണ് ഫലങ്ങൾ വരുന്നതെന്ന് ലഖിസരായ് സ്ഥാനാർത്ഥിയും ഡെപ്യൂട്ടി സി എമ്മുമായ വിജയ് കുമാർ സിൻഹ. എക്സിറ്റ് പോളുകളെക്കാൾ മികച്ചത് ആയിരിക്കും എൻഡിഎയുടെ വിജയം. നിതീഷ് കുമാറിലും മോദിയിലും ബിഹാറിലെ ജനങ്ങൾ വിശ്വാസമർപ്പിച്ചു. അപ്പുവും പപ്പുവും ചിന്തിക്കാതെ ഭ്രാന്തമായ അന്തരീക്ഷം സൃഷ്ടിച്ചു. അതിനാൽ ജനങ്ങൾ അവരുടെ വാക്കുകൾ ഏറ്റെടുത്തില്ലെന്ന് വിജയ് കുമാർ സിൻഹ പ്രതികരിച്ചു.

Bihar Election result | Asianet News Live | Malayalam News Live | Breaking News | ഏഷ്യാനെറ്റ് ന്യൂസ്