ഇടുക്കി: ഉടുമ്പിന്‍ചോല മണ്ഡലത്തിലും കാസര്‍ഗോട് ഡേലംപാടി പഞ്ചായത്തിലും എന്‍ഡിഎ ഹര്‍ത്താല്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പിനുശേഷം കൂട്ടാറില്‍ ബിഡിജെഎസിന്റെ പോളിങ്ബൂത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഉടുമ്പന്‍ചോലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായിക്കിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഡേലംപാടി പഞ്ചായത്തില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.