ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്ക് വിജയിക്കാന്‍ കഴിയുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കും. ഇതിനായി ഫെബ്രുവരി 19ന് ആലപ്പുഴയില്‍ എന്‍.ഡി.എ ജില്ലാ യോഗം ചേരുമെന്നും കുമ്മനം പറഞ്ഞു.