യുഎന്നില്‍ സ്ഥിരാംഗമാകാന്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് വിയറ്റ്നാം

First Published 4, Mar 2018, 3:50 PM IST
ndia Vietnam deepen ties
Highlights
  • യുഎന്നില്‍ സ്ഥിരാംഗമാകാന്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് വിയറ്റ്നാം

ദില്ലി: യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ ഇന്ത്യയെ പിന്തുണക്കുമെന്ന് വിയറ്റ്നാം പ്രസിഡന്റ് ട്രാൻ ദ്വായ് ക്വാങ്. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിനിടെയാണ് വിയറ്റ്നാം പ്രസി‍ഡന്റിന്റെ പ്രഖ്യാപനം. 

ഏഷ്യ പസഫിക് മേഖലയിലെ രാജ്യങ്ങളുടെ സാമ്പത്തിക സഹകരണം ശക്തമാക്കാനുള്ള ഇന്ത്യയുടെ നടപടികളെ പിന്തുണക്കുന്നവെന്നും വിയറ്റ്നാം പ്രസി‍ന്റ് വ്യക്തമാക്കി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ട്രാൻ ദ്വായ് ക്വാങ് 2020ഓടെ ഇന്ത്യയുമായി 90000 കോടി രൂപയുടെ വ്യാപാരമാണ്  ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.

loader