മൂന്നാര്‍: കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണയത്തില്‍ റവന്യു വകുപ്പിനെ കുറ്റപ്പെടുത്തി വനംവകുപ്പ്. അതിര്‍ത്തി നിര്‍ണയ കാര്യത്തില്‍ റവന്യു വകുപ്പിന് മെല്ലെപ്പോക്കെന്ന് ആരോപിച്ച്മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സര്‍ക്കാരിന് കത്ത് നല്‍കി. സംയുക്ത ഫീല്‍ഡ് പരിശോധനയെ കുറിച്ച് ഇനിയും അറിയിച്ചിട്ടില്ലെന്നും സവ്വെയര്‍മാരെ നിയമിച്ചില്ലെന്നും വാര്‍ഡന്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി നിര്‍ണയ വിഷയത്തില്‍ സിപിഎമ്മും സിപിഐയും രണ്ട് തട്ടിലാണ്. നീലക്കുറിഞ്ഞി സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് സിപിഐ നേതൃത്വം പറയുമ്പോള്‍ എന്ത് വിലകൊടുത്തും കൊട്ടക്കമ്പൂരിലെ ജനങ്ങള്‍ക്കൊപ്പമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.