ദേവഗിരി സി.എം.എ പബ്ലിക് സ്കൂളില്‍  മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വസ്ത്രം ധരിച്ചെത്തിയ കുട്ടികളുടെ വസ്ത്രത്തിന്റെ കൈ പരീക്ഷാ അധികൃതര്‍ർ മുറിപ്പിച്ചു.

കൊച്ചി: സംസ്ഥാനത്ത് ഇക്കുറി അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതിയത് ഒരു ലക്ഷത്തിലേറെ പേര്‍. സി.ബി.എസ്.ഇയുടെ കര്‍ശന മാനദണ്ഡങ്ങള്‍ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും കോഴിക്കോട്ടും തളിപ്പറമ്പിലും ഡ്രസ്കോഡിനെ ചൊല്ലി തര്‍ക്കങ്ങളുണ്ടായി. ദേവഗിരി സി.എം.എ പബ്ലിക് സ്കൂളില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വസ്ത്രം ധരിച്ചെത്തിയ കുട്ടികളുടെ വസ്ത്രത്തിന്റെ കൈ പരീക്ഷാ അധികൃതര്‍ മുറിപ്പിച്ചു. തമ്മനത്ത് തമിഴ്നാട്ടില്‍ നിന്ന് പരിക്ഷയെഴുതാത്തിയ ഒരു കുട്ടിയുടെ രക്ഷിതാവ് കുഴഞുവീണ് മരിച്ചു. 

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ ഏറെ നേരത്തെ തന്നെ പരീക്ഷാ കേന്ദ്രങ്ങളിലെത്തി. വിദ്യാര്‍ഥികള്‍ക്ക് യഥാസമയം പരീക്ഷാ കേന്ദ്രങ്ങളിലെത്താനായി വിവിധ ജില്ലാ ഭരണകൂടങ്ങള്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. വസ്ത്രധാരണം അടക്കമുള്ള കാര്യങ്ങളില്‍ സി.ബി.എസ്.സി നേരത്തെ തന്നെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും കോഴിക്കോട്ടും തളിപ്പറമ്പിലും തര്‍ക്കങ്ങള്‍ ഉണ്ടായി. ദേവഗിരി സി.എം.എ പബ്ലിക് സ്കൂളില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വസ്ത്രം ധരിച്ചെത്തിയ കുട്ടികളുടെ വസ്ത്രത്തിന്റെ കൈ പരീക്ഷാ അധികൃതര്‍ർ മുറിപ്പിച്ചു. എന്നാല്‍ ഒരു വിഭാഗം കുട്ടികളോട് മാത്രമാണ് ഇത്തരത്തില്‍ പെരുമാറിയതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. 

എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം പേര്‍ പരീഷ എഴുതിയത് 31360 പേര്‍. തമിഴ്നാട്ടില്‍ നിന്നുള്ള കുട്ടികളും ജില്ലയില്‍ പരീക്ഷ എഴുതാനെത്തി. അതിനിടെ തമ്മനത്ത് തമിഴ്നാട്ടില്‍ നിന്ന് പരിക്ഷയെഴുതാത്തിയ ഒരു കുട്ടിയുടെ രക്ഷിതാവ് കുഴഞു വീണ് മരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 34 കേന്ദ്രങ്ങളിലായി 24000 പേരാണ് പരീക്ഷ എഴുതിയത്.