നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റല്‍ ഉടന്‍ ഒഴിയണമെന്ന ആവശ്യം കോളേജ് അധികൃതര്‍ ഉപേക്ഷിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഹോസ്റ്റല്‍ ഒഴിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് കോളേജ് അധികൃതര്‍ പിന്‍മാറിയത്. നാളെ പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥിനികളോട് ഉള്‍പ്പടെയാണ് ഉടനടി ഹോസ്റ്റല്‍ ഒഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ദൂരസ്ഥലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ എന്തു ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു. ഇതിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ ഒഴിയില്ലെന്ന നിലപാടുമായി പ്രതിഷേധിച്ചത്. പ്രതിഷേധം ശക്തമായതോടെയാണ് നിലപാടില്‍നിന്ന് കോളേജ് അധികൃതര്‍ പിന്‍മാറിയത്.