തൃശൂര്‍: ജിഷ്ണു കേസിന്റെ മറവില്‍ നെഹ്രു ഗ്രൂപ്പിനെയും ചെയര്‍മാന്‍ പി. കൃഷ്ണദാസിനെതിരെയും ഗൂഡാലോചന നടക്കുന്നതായി സഹോദരന്‍ കൃഷ്ണകുമാര്‍. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണകുമാര്‍ മുഖ്യമന്ത്രിയ്ക്കും തൃശൂര്‍ റൂറല്‍ എസ്പിയ്ക്കും പരാതി നല്‍കി.
ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ എസ്പി ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കി. ജിഷ്ണു കേസില്‍ അന്വേഷണം ശരിയാ ദിശയിലല്ലെന്നും ഇതുവെരെ നടന്നത് പ്രഹസനം മാത്രമാണെന്നും പരാതിയില്‍ പറയുനേനു. നെഹ്രു ഗ്രൂപ്പിന് കീഴിലെ കോളേജുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ അത് നല്‍കിില്ല. ജീവനക്കാരെ അനാവശ്യമായി പീഡിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി
