രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു രണ്ട് കുട്ടികളുടെ അമ്മയാണ് പീഡിപ്പിക്കപ്പെട്ടത്

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഗുരുദ്വാര സമുച്ചയത്തില്‍ നേപ്പാള്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനരയാക്കിയതായി പരാതി. ഗുരുദ്വാര സമുച്ചയത്തിലെ വോളണ്ടിയര്‍മാരാണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ പരാതി വ്യാജമാണെന്നാണ് പ്രതികളുടെ ആരോപണം. ഉത്തരാഖണ്ഡിലേക്ക് മക്കളുമായി പോകുന്നവഴിയാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. താമസൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഷാജഹാന്‍പൂരിലുള്ള ലോംഗാപൂരിലെ ഗുരുദ്വാരയിലാണ് യുവതി താമസിച്ചത്. ഇവിടെ വച്ച് ജീവനക്കാരായ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം.