ദില്ലി: ഡിസംബര്‍ 30ന് ശേഷം അസാധു നോട്ടുകൾ കൈവശം വച്ചാൽ ജയിൽ ശിക്ഷ ഉണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പിഴ ശിക്ഷ മാത്രമെ ഉണ്ടാവുകയുള്ളുവെന്ന് ധനമന്ത്രാലയം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. മന്ത്രിസഭ പരിഗണിച്ച കരടിൽ ജയിൽ ശിക്ഷയെന്ന നിർദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ ധനവകുപ്പ് ഓ‍ർഡിനൻസിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല.