തിരുവനന്തപുരം: കന്നുകാലി കശാപ്പ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജനാധിപത്യ വ്യവസ്ഥയിലുള്ള കയ്യേറ്റമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നും പിണറായി കത്തില്‍ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred