തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയും വിവാദവ്യവസായിയുമായ മുഹമ്മദ് നിസാമിനെതിരെ പുതിയ പരാതി . തടവിലുള്ള നിസാം ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് നിസാമിന്‍റെ സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ റസാഖ് എന്നിവര്‍ പരാതി നൽകി . കമ്പനിയിലെ ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഭീഷണി. കേസാവശ്യത്തിനായി ബംഗലൂരുവിൽ കൊണ്ടുപോയപ്പോഴാണ് ഭീഷണി .
സുഹൃത്തിന്‍റെ ഫോണിൽ നിന്ന് വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് സഹോദരങ്ങള്‍ തൃശൂർ റൂറൽ S P ആർ നിശാന്തിനിക്കാണ് പരാതി നല്‍കിയത്. അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായി ആർ നിശാന്തിനി.
