തൊടുപുഴ: പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കുരിശ് പൊളിച്ചുകളഞ്ഞ അതേ സ്ഥലത്താണ് പുതിയ കുരിശ് സ്ഥാപിച്ചത്. അഞ്ച് അടി ഉയരുമുള്ള മരക്കുരിശാണ് പുതിയതായി സ്ഥാപിച്ചത്. ഇന്നു വൈകുന്നേരത്തോടെയാണ് കുരിശ് സ്ഥാപിച്ചത്. എന്നാല്‍ പുതിയ കുരിശുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സ്‌പിരി‌റ്റ്സ്‌ ഇന്‍ ജീസസ് വക്താക്കള്‍ അറിയിച്ചു. കുരിശ് സ്ഥാപിച്ചതും പൊളിച്ചതുമായുള്ള വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ കുരിശ് സ്ഥാപിച്ചിരിക്കുന്നത്. പുതിയ കുരിശ് സ്ഥാപിച്ചതിനുശേഷം ചിലര്‍ അവിടെയെത്തി പ്രാ‍ര്‍ത്ഥന നടത്തിയതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ ഭരണകൂടമാണ് പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചുമാറ്റിയത്.