അഹമ്മദാബാദ്: ഗുജറാത്തിലും മഹാരാഷ്ട്രയില്‍ നിന്നുമായി ഒന്നരകോടിയില്‍ അധികം വരുന്ന പുതിയ കറന്‍സികള്‍ പിടിച്ചെടുത്തു. മുംബൈ ദാദറില്‍ നിന്ന് എണ്‍പത്തി അഞ്ചു ലക്ഷവും സൂറത്തില്‍ നിന്ന് 76 ലക്ഷവുമാണ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് സൂറത്തില്‍ നിന്ന് നാലുപേരെയും മുംബൈയില്‍ നിന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.