മറ്റന്നാൾ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് ഉപഗ്രഹണ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്.


ദില്ലി: ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇന്ത്യൻ തീരത്ത് നിന്ന് 15000 കിലോമീറ്റർ അകെലെയാണ് നിലവിൽ ന്യൂനമർദ്ദം രൂപമെടുക്കുന്നത്. മറ്റന്നാൾ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് ഉപഗ്രഹണ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. ആന്ധ്രയെ ലക്ഷ്യമാക്കിയാകും കാറ്റ് നീങ്ങുക. പക്ഷെ കാറ്റ് കരതൊടുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല.