
ബേപ്പൂര്‍ എസ് ഐക്കെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ബാര്‍ ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ എടത്തൊടി രാധാകൃഷ്ണന്‍ വിമോദിനെ അഭിഭാഷകര്‍ പിന്തുണച്ചതിന് പിന്നിലെ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
വിമോദിന്‍റെ പെരുമാറ്റ രീതിയേയും അഭിഭാഷക സംഘടനാ നേതാവ് രൂക്ഷമായി വിമര്‍ശിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതി റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ച വിമോദിന് നൂറില്‍ പരം അഭിഭാഷകരുടെ വക്കാലത്താണ് ഉണ്ടായിരുന്നത്. ഈ നടപടി ശരിയായിരുന്നോ എന്ന ചോദ്യമാണ് സിപിഎം നേതാവുകൂടിയായ അഡ്വ എടത്തൊടി രാധാകൃഷണന്‍ ഉന്നയിക്കുന്നത്.
