മലബാറില്‍ നിന്നും ഏററവും അധികം യാത്രക്കാരുള്ള സൗദി അറേബ്യയിലേക്ക്  കരിപ്പുരില്‍ നിന്നുള്ള സര്‍വ്വീസ് നിലച്ചിട്ട് ഒന്നര കൊല്ലമാകുന്നു . റണ്‍വേ വികസനത്തിന്റ ഭാഗമായി നിര്‍ത്തി വെച്ച വിമാനസര്‍വ്വീസുകളുടെ കൂട്ടത്തിലായിരുന്നു സൗദിലേക്കുള്ള സര്‍വ്വീസും. രണ്ടു 737 വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്ന് സൗദിയിലെ റിയാദിലേക്ക് അടുത്തമാസം ആദ്യം  സര്‍വ്വീസ് തുടങ്ങുക. 

റണ്‍വേ ബലപ്പെടുത്തല്‍ ജോലി അടുത്തമാസം അവസാനം പൂര്‍ത്തിയായാല്‍ നാലു ആഭ്യന്തരസര്‍വ്വീസുകള്‍ കുടി തുടങ്ങും. സ്‌പൈസ് ജറ്റും ഇന്‍ഡിഗോയും  ബാംഗഌര്‍, ചെന്നൈ എന്നിവിടങ്ങലിലേക്കാണ് സര്‍വ്വീസ് തുടങ്ങുക. ജനുവരിയോടെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന വിമാനത്താവളമായി വീണ്ടും കരിപ്പുര്‍ മാറും.  അതോടെ  നേരത്തെ നടന്നിരുന്ന    വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കും.

എന്നാല്‍ റണ്‍വേ ബലപ്പെടുത്തല്‍ ജോലികള്‍ പുര്‍ത്തിയായത് കൊണ്ടുമാത്രം വലിയവിമാനങ്ങല്‍ ഇറങ്ങാന്‍ അനുവദിക്കില്ല. റണ്‍വേയുടെ നീളവും വീതിയും കുട്ടുന്ന ജോലി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ വലിയ വിമാനങ്ങല്‍ക്ക് അനുമതി നല്‍കുകയുള്ളുവെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി