തിരുവനന്തപുരം: സോളാർ കേസിലെ നിയമോപദേശത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് . സോളാറിലെ പീഡന പരാതിയില്‍ നേരിട്ട് കേസെടുക്കേണ്ടെന്നും പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാൽ കരുതൽ വേണമെന്നുമാണ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരജിത് പാസായത്തിന്റെ നിയമോപദേശം.

പ്രാഥമികാന്വേഷണത്തിന് ശേഷം കേസെടുത്താല്‍ മതിയെന്നും പരാതിയിൽ കഴമ്പുണ്ടെങ്കിൽ കേസാകാം എന്നും നിയമോപദേശം വ്യക്തമാക്കുന്നു. ലൈംഗിക പീഡനാരോപണം സമ്മതപ്രകാരമെന്ന് വ്യാഖ്യാനം വരാം. അതിനാല്‍ എഫ്.ഐ.ആര്‍ റദ്ദാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്ന നിയമോപദേശം അഴിമതിക്കേസ് നടപടികള്‍ തുടരാമെന്നും പറയുന്നു.