പൂജാരിയെ കസ്റ്റഡിയിൽ ലഭിക്കാന്‍ മുംബൈ, കർണാടക പൊലീസിന് അപേക്ഷ ഉടൻ നൽകും. കേസ് ഏറ്റെടുക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസില്‍ അക്രമികളെ ഉടൻ പിടികൂടുമെന്ന് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാൻ. കേസ് പഠിച്ചു തുടങ്ങിയെന്നും രവി പൂജാരിയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും ജോസി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നടപടികൾ ആയതിനാൽ വൈകിയേക്കും. പൂജാരിയെ കസ്റ്റഡിയിൽ ലഭിക്കാന്‍ മുംബൈ, കർണാടക പൊലീസിന് അപേക്ഷ ഉടൻ നൽകും. കേസ് ഏറ്റെടുക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
