തൊഴിലാളികള്‍ക്ക് തൊഴിലിടത്തില്‍ ഇരിപ്പിടം നിര്‍ബന്ധമാക്കി.
തിരുവനന്തപുരം:നോക്കുകൂലി കര്ശനമായി തടഞ്ഞും, കുറഞ്ഞ കൂലി 600 രൂപയായി ഉയര്ത്തിയുമുള്ള പുതിയ തൊഴില് നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. നിലവിലുള്ള തൊഴില് നിയമങ്ങളില് കാര്യമായ പരിഷ്കാരം നടത്തിയാണ് പുതിയ തൊഴില് നയം കൊണ്ടു വരുന്നത്.
എല്ലാ തൊഴില് മേഖലകളിലും കുറഞ്ഞ കൂലി 600 രൂപയായി ഉയര്ത്തുമെന്നതാണ് പുതിയ തൊഴില് നയത്തിലെ പ്രധാന പ്രഖ്യാപനം. നിലവില് 350 രൂപ മുതല് 500 രൂപയാണ് സംസ്ഥാന വിവിധ മേഖലകളില് തൊഴിലാളികള്ക്ക് ദിവസകൂലിയായി നല്കുന്നത്. ഇതാണ് 600 രൂപയായി സര്ക്കാര് നിജപ്പെടുത്തുന്നത്. വേതനം ഉയര്ത്തുന്നതിനോടൊപ്പം മിന്നല് പണിമുടക്കുകള് നിയന്ത്രിക്കാനും പുതിയ തൊഴില് നയം ലക്ഷ്യമിടുന്നുണ്ട്. എന്നാല് ഇതിനായി പുതിയ നിയമം കൊണ്ടു വരില്ലെന്ന് തൊഴില് മന്ത്രി ടി.പി.രാമകൃഷ്ണന് അറിയിച്ചു.
തൊഴില് നയത്തിന്റെ വിശദാംശങ്ങള്
- അംസംഘടിതമേഖലയിലെ തൊഴിലാളികളുടേയും ചുമട്ടുതൊഴിലാളികളുടേയും രജിസ്ട്രേഷന് ഇനി മുതല് ആധാര് നിര്ബന്ധമാക്കും. ചുമുട്ടുതൊഴിലാളികളുടെ കൂലി ഏകീകരിക്കും.
- സ്കൂള് പാചകത്തൊഴിലാളികളുടെ ജോലിസ്ഥിരതയും കുറഞ്ഞ കൂലിയും അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കും. ഭവനരഹിതരായ തോട്ടം തൊഴിലാളികള്ക്ക് സ്വന്തം വീട് പദ്ധതി.
- തൊഴിലാളികള്ക്ക് തൊഴിലിടത്തില് ഇരിപ്പിടം നിര്ബന്ധമാക്കി.
