ന്യൂഡല്‍ഹി: എസ് എൻ സി ലാവ്‌ലിൻ കേസിൽ ഹൈക്കോടതി വിധിക്കെതിരെ കെ എസ് ഇ ബി മുൻ ചീഫ് എൻജിനീയർ കസ്തൂരി രംഗ അയ്യർ സുപ്രീം കോടതിയെ സമീപിച്ചു.കേസിലെ ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിത്.ഹർജി 27ന് സുപ്രീംകോടതി പരിഗണിച്ചേക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ മോഹന ചന്ദ്രൻ, ജോയിന്‍റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ വെറുതെ വിട്ടുകോണ്ട് ഔഗസ്റ്റ് 22നാണ് ഹൈക്കോടതി വിധി പറഞ്ഞത്. കേസിലെ നാല് മുതലുള്ള പ്രതികൾ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു.എന്നാൽ ഒരേ വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിഗണിച്ച കേസിൽ വിവിധ പ്രതികളോട് വ്യത്യസ്‍ത നിലപാട് സ്വീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാലാം പ്രതിയായ മുൻ ചീഫ് എഞ്ചിനീയർ കസ്തൂരി രംഗ അയ്യർ സുപ്രീ കോടതിയിലെത്തിയത്. ക്രിമിനൽ നടപടി ചട്ടം 397 പ്രകാരം ഹൈക്കോടതി തീരുമാനം നയമപരമായി തെറ്റാണ്.

സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് താൻ നിവഹിച്ചത്. കരാർ ആരംഭിച്ച കാലത്ത് വൈദ്യതി മന്ത്രിയായിരുന്ന ജി കാർത്തികേയൻ, ബോർഡ് ചെയർമാൻ വി രാജഗോപാൽ എന്നിവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അക്കാലത്ത് വെറും ചീഫ് എൻജിനീയർ മാത്രമായിരുന്ന തന്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇത് നീതിയുക്തമല്ല. ഈ സാഹചര്യത്തിൽ പിണറായി ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തർ ആക്കിയത് പോലെ തന്നെയും വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാണ് കസ്തൂരിരംഗൻ ആവശ്യപ്പെടുന്നത്. കേസിൽ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സിബിഐ ഇതുവരെയും സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല.കേസ് 27 ന് സുപ്രീം കോടതി പരിഗണിച്ചേക്കും.