പുതിയ വ്യവസ്ഥ അനുസരിച്ച് 50 വയസില്‍ കൂടുതല്‍ പ്രായമുള്ള സ്വദേശി വനിതകള്‍ക്ക് വിദേശിയെ വിവാഹം ചെയ്യാന്‍ സാധിക്കില്ല.

ജിദ്ദ: വിദേശികളുമായുള്ള സൗദി വനിതകളുടെ വിവാഹത്തിന് ആഭ്യന്തര മന്ത്രാലയം പുതിയ വ്യവസ്ഥ ബാധകമാക്കി. സൗദി വനിതയും വിദേശിയായ വരനും തമ്മിലുള്ള പ്രായ വ്യത്യാസം 15 വയസില്‍ കൂടാന്‍ പാടില്ലെന്ന നിബന്ധനയുണ്ട്.

വിദേശികളെ വിവാഹം ചെയ്യുന്നതിന് ആഗ്രഹിക്കുന്ന സൗദി വനിതകളുടെ കൂടിയ പ്രായപരിധി നേരത്തെ ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിരുന്നില്ല. എന്നാല്‍ വിദേശിയെ വിവാഹം ചെയ്യുന്നതിനുള്ള പ്രായം 50 വയസില്‍ കൂടാന്‍ പാടില്ല എന്ന വ്യവസ്ഥയാണ് മന്ത്രാലയം പുതിയതായി ബാധകമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന് 25 വയസില്‍ കുറയാന്‍ പാടില്ലെയെന്ന വ്യവസ്ഥ മന്ത്രാലയം നേരത്തെതന്നെ ബാധകമാക്കിയിരുന്നു.

പുതിയ വ്യവസ്ഥ അനുസരിച്ച് 50 വയസില്‍ കൂടുതല്‍ പ്രായമുള്ള സ്വദേശി വനിതകള്‍ക്ക് വിദേശിയെ വിവാഹം ചെയ്യാന്‍ സാധിക്കില്ല. സൗദി വനിതയും വിദേശിയായ വരനും തമ്മിലുള്ള പ്രായ വ്യത്യാസം 15 വയസില്‍ കൂടാന്‍ പാടില്ല എന്ന വ്യവസ്ഥയും പുതിയതായി ബാധകമാക്കിയിട്ടുണ്ട്. സൗദിയിലെ ജനസംഖ്യയില്‍ 15 മുതല്‍ 45 വയസുവരെ പ്രായമുള്ളവര്‍ 72 ശതമാനം വരുമെന്നാണ് കണക്ക്.