കോഴിക്കോട് നടന്ന 14ാമത് സംസ്ഥാന സമ്മേളനത്തിലാണ് ഇരുവരെയും തെരഞ്ഞെടുത്തത്. 90 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. 

കോഴിക്കോട്: ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായി എഎ റഹീമിനെയും പ്രസിഡന്‍റായി എസ് സതീഷിനെയും തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന 14ാമത് സംസ്ഥാന സമ്മേളനത്തിലാണ് ഇരുവരെയും തെരഞ്ഞെടുത്തത്. 90 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. 

പി നിഖില്‍, കെ റഫീഖ്, പി ബി അനൂപ്, ചിന്താ ജെറോം, വി കെ സനോജ് എന്നിവരെ ജോയിന്‍റ് സെക്രട്ടറിമാരായും മനു സി പുളിക്കല്‍, പ്രേംകുമാര്‍, കെയു ജനീഷ് കുമാര്‍, ശ്രീഷ്മ അജയ്ഘോഷ് എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും തെരഞ്ഞെടുത്തു. 

എസ് സതീഷ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും യുവജനക്ഷേമ ബോര്‍ഡ് അംഗവുമാണ്. ഡിവൈഎഫ്ഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു. എഎ റഹീം ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗമാണ്. 2011 ല്‍ വര്‍ക്കല മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു അഭിഭാഷകനായ റഹീം.