ആരോഗ്യ മന്ത്രാലയത്തില്‍ പുതുതായി റിക്രൂട്ട് ചെയ്യുന്ന നഴ്‌സുമാരുടെ ജോലിയിലെ കാര്യക്ഷമത പരിശോധിക്കാന്‍ ആദ്യവര്‍ഷം മൂന്നുമാസത്തിലൊരിക്കല്‍ പ്രവര്‍ത്തനം വിലയിരുത്തുനാണ് പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ടെ്, കൂടാതെ,  നഴ്‌സിംഗ് മേഖലയിലേക്ക് ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികളെ കണ്ടെത്തുമെന്നും ആരോഗ്യ മന്ത്രാലയത്തിലെ സപ്പോര്‍ട്ട് മെഡിക്കല്‍ സര്‍വീസസ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. ജമാല്‍ അല്‍ ഹാര്‍ബി വ്യക്തമാക്കി.

ആതുരസേവനരംഗത്ത് സംഭവിക്കുന്ന പിഴവുകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന പുതിയ നിയമം ഫത്‌വ ആന്‍ഡ് ലെജിസ്ലേഷന്‍ വകുപ്പിന്റെ പരിശോധനയ്‌ക്കായി നല്‍കിയിട്ടണ്ട്. ഇവ പിന്നീട് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും  അദ്ദേഹം അറിയിച്ചു. രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ ആംബുലന്‍സുകളില്‍ ഓഡിയോ റിക്കോര്‍ഡിംഗ് ഉപകരണങ്ങളും വീഡിയോ കാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ഈ സംവിധാനം ആശുപത്രികളിലെ അടിയന്തര വിഭാഗവുമായി ബന്ധപ്പെടുത്തിയിട്ടുമുണ്ട്. ഡോ. ജമാല്‍ അല്‍ ഹാര്‍ബിയുടെ നേത്യത്വത്തിലുള്ള സംഘമായിരുന്ന നാല് മാസ് മുമ്പ് കേരളത്തിലെത്തി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് വിഷയത്തില്‍ ഉന്നതരുമായി ചര്‍ച്ച നടത്തിയത്.