കണ്ണൂര്‍: പുതുവത്സരദിനത്തിലും ഭീതി ഒഴിയാതെ കണ്ണൂരില്‍ സംഘര്‍ഷം.പുതുവത്സര രാത്രിയില്‍ മൂന്ന് ആക്രമസംഭവങ്ങള്‍ ആണ് കണ്ണൂരില്‍ നടന്നത്. സുരക്ഷശക്തമാക്കാന്‍ പൊലീസ് നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് വീണ്ടും അക്രമങ്ങള്‍ അരങ്ങേറുന്നത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുലര്‍ച്ചെ 1.30 ഓടെയാണ് തില്ലങ്കേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിബിന്റെ വീടിനു നേരെ അക്രമം നടന്നത്. വീട്ടിലെ കാ‌ര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും അക്രമികള്‍ തീവെച്ചു നശിപ്പിച്ചു. ഇരിട്ടിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ വീടിന് നേരെ രാവിലെയാണ് ബോംബ് ആക്രമണം നടന്നത്.

ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ധര്‍മ്മടത്ത് ബി ജെ പി പ്രവര്‍ത്തക റീമാ ജയന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. .എന്നാല്‍ ഇന്ന് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.