വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺ കീ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. കുടുംബപരമായ കാരണങ്ങളാലാണ് രാജി. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. എട്ടുവർഷമായി പ്രധാനമന്ത്രി പദവിയിൽ ഇരിക്കുന്ന ജോൺ കീ ഡിംസബർ 12ന് ഔദ്യോഗിക രാജി പ്രഖ്യാപനം നടത്തും.

നാഷണൽ പാർട്ടി കോക്കസ് നടത്തി പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുംവരെ ഉപപ്രധാനമന്ത്രി ബിൽ ഇംഗ്ലീഷ് ചുമതല വഹിക്കും. 2014ൽ സെപ്റ്റംബറിൽ മൂന്നാംവട്ടവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജോൺ കീ കഴിഞ്ഞ ഒക്ടോബറിൽ കേരളം സന്ദർശിച്ചിരുന്നു.