കഴുത്തിന് ചുറ്റും ദുപ്പട്ട ചുറ്റിയ നിലയിലായിരുന്നു കുട്ടി. ദുപ്പട്ട മാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ജീവനുണ്ടെന്ന് മനസ്സിലാക്കുകയും കുട്ടിയെ അമൃത്സറിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു.
അമൃത്സർ: നവജാതശിശുവിനെ ട്രെയിനിലെ ടോയ്ലറ്റിൽ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി. പഞ്ചാബിലെ അമൃത്സർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട ഹൗറ എക്സ്പ്രസിൽ ശനിയാഴ്ചയായിരുന്നു സംഭവം. ട്രെയിനിലെ ടോയ്ലറ്റ് വൃത്തിയാക്കാൻ എത്തിയ സ്റ്റാഫാണ് ആൺകുട്ടിയെ ടോയ്ലറ്റിനുള്ളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
കഴുത്തിന് ചുറ്റും ദുപ്പട്ട ചുറ്റിയ നിലയിലായിരുന്നു കുട്ടി. ദുപ്പട്ട മാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ജീവനുണ്ടെന്ന് മനസ്സിലാക്കുകയും കുട്ടിയെ അമൃത്സറിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. കുട്ടി ജനിച്ച് ഒരു ദിവസം മാത്രമേ ആയിട്ടുള്ളൂ. ട്രെയിനിലെ എസി കംമ്പാർട്ട്മെന്റിലെ ടോയ്ലറ്റിൽനിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ ടോയ്ലറ്റിൽ ഉപേക്ഷിച്ചിട്ട് വെറും നാല് മണിക്കൂർ ആയിട്ടേയുള്ളൂവെന്നും തണുത്തുറച്ച വെള്ളത്തിലാണ് കുട്ടി ഇത്ര സമയം കിടന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
