ജോലിയില്ലാത്തതിൽ മനംനൊന്ത് മുംബൈയിൽ യുവദമ്പതികൾ ആത്മഹത്യചെയ്തു. ധനരാജ് എന്ന ഇരുപത്തിനാലുകാരനും 19 വയസുളള കാജലുമാണ് മലാഡിലെ വീട്ടിൽ ഇന്നലെ രാത്രി 8.30ഓടെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചത്. ഈയടുത്താണ് ഇവര്‍ വിവാഹിതരായത്. തുടര്‍ന്ന് ധനരാജിന്റെ ജോലി നഷ്ടപ്പെട്ടു. കല്യാണം കഴിച്ച ശേഷം ജോലി ഇല്ലാതായതോടെ ഇവർ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ആത്മഹത്യാ കുറിപ്പൊന്നും സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ജോലിയില്ലാത്തതിൽ മനംനൊന്ത് യുവദമ്പതികൾ ആത്മഹത്യചെയ്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
