യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലിൽ എസ്എഫ്ഐ പ്രവര്‍ത്തകരെ തല്ലിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് മുൻ മന്ത്രി വി ശിവന്‍കുട്ടിയും എസ്എഫ്ഐ നേതാക്കളും

തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലിൽ എസ്എഫ്ഐ പ്രവര്‍ത്തകരെ തല്ലിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് മുൻ മന്ത്രി വി ശിവന്‍കുട്ടിയും എസ്എഫ്ഐ നേതാക്കളും. ലാത്തി ചാര്‍ജ്ജ് നടത്തിയതിന് എസ്ഐയെ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണിപ്പെടുത്തി. ഇതോടെ കന്‍റോണ്‍മെന്‍റ് എസ്എച്ച് ഒ സതീഷിന്‍റെ കാട്ടാക്കടയിലെ വീടിന് പൊലീസ് കാവൽ ഏര്‍‍പ്പെടുത്തി.

ഇന്നലെ ഡിവൈഎഫ്ഐ സമരത്തിനിടെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ പൊലീസിനോട് ഇങ്ങനെ ഭീഷണി മുഴക്കുന്നത്. കന്‍റോണ്‍മെന്‍റ് എസ്ഐ ഗോകുലിനെ ഉന്നമിട്ടാണ് ഇത്. ബുധനാഴ്ച ഹോസ്റ്റലിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നേരെ ലാത്തി ചാര്‍ജ്ജ് നടത്തിയത് കൂടാതെ കഴിഞ്ഞ ദിവസം മാര്‍ച്ചിനെത്തിയവരെയും തല്ലിയെന്നാണ് ആരോപണം. എസ്ഐയ്ക്കും എസ്എച്ച്ഒയ്ക്കും എതിരെ സൈബര്‍ പ്രചാരണവുമുണ്ട്. സമരത്തിനിടെ പൊലീസുകാര്‍ക്കെതിരെ ആക്രമണം നടത്തിയതിന് 6 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു. ഇതിന് പിന്നാലെയാണ് മുന്‍ മന്ത്രി വി ശിവന്‍കുട്ടി എസ്എഫ്ഐ നേതാക്കളുമായി ആഭ്യന്തരമന്ത്രിയെ കണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്. ചികിത്സയിൽ കഴിയുന്ന ചെന്നിത്തലയെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് കണ്ടത്.

ഇതിനിടെ എസ്ഐയെ ഭീഷണപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വിശദീകരിച്ചു. എസ്എഫ്ഐ യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തിൽ രണ്ടു പേരാണ് പിടിയിലായത്. യൂത്ത് കോൺഗ്രസ് നേമം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹൈദർ അലിയും എസ്എഫ്ഐ പ്രവര്‍ത്തകൻ വേണുവുമാണ് പിടിയിലായത്. അറസ്റ്റിൽ ആഭ്യന്തര വകുപ്പിനെതിരെ ഹൈദരലി വിമര്‍ശനം ഉന്നയിച്ചു. ലാത്തി ചാര്‍ജ്ജിൽ പരിക്കേറ്റ പ്രവര്‍ത്തകനെ ഹോസ്റ്റിലിൽ കയറി പിടികൂടിയതിനെ എസ്എഫ്ഐ വിമര്‍ശിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി അറസ്റ്റിന് ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.

YouTube video player