കൊച്ചി: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിലെ പൊലീസ് അന്വേഷണം ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ന്യൂസ് 18 ചാനലിലെ നാല് മാധ്യമപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
തങ്ങള്‍ക്കെതിരായ എഫ്‌ഐഐര്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഹര്‍ജിയില്‍ തീരുമാനമാകുംവരെ പ്രതി ചേര്‍ക്കപ്പെട്ട മാധ്യമ പ്രവത്തകരെ അറസ്റ്റുചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.
