ന്യൂസിലാന്റ്: സൈക്കിൾ ചവിട്ടി ഹോസ്പിറ്റലിലെത്തിയ ന്യൂസിലാന്റ് മന്ത്രി ജൂലി ആൻ ജെന്റർ ആൺകുഞ്ഞിന് ജന്മം നൽകി. ഇന്നലെയാണ് മന്ത്രിയായ ജൂലി ആൻ ജെന്റർ പ്രസവത്തിനായി സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തിയത്. പൂർണ്ണഗർഭിണിയായ മന്ത്രിയുടെ സൈക്കിൾ സവാരി മാധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ന്യൂസിലാന്റിലെ ഓക്ലന്റ് ഹോസ്പിറ്റലിലാണ് അമ്മയും കുഞ്ഞും. കുഞ്ഞിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.സഹായികൾക്ക് കാറിലിരിക്കാൻ സ്ഥലമില്ലാത്തത് കൊണ്ടാണ് താൻ സൈക്കിളിൽ എത്താമെന്ന് തീരുമാനിച്ചത് എന്നാണ് മന്ത്രിയുടെ വിശദീകരണം. വനിതാക്ഷേമവും ഗതാഗതവകുപ്പുമാണ് ജൂലി ആൻ ജെന്റർ കൈകാര്യം ചെയ്യുന്നത്. അറിയപ്പെടുന്ന സൈക്കിളിസ്റ്റ് കൂടിയാണ് ഇവർ. പദവിയിലിരിക്കെ കുഞ്ഞിന് ജന്മം നൽകിയ ലോകത്തിലെ മൂന്നാമത്തെ മന്ത്രിയാണ് ജൂലി ആൻ ജെന്റർ.
ന്യൂസിലാന്റ്: സൈക്കിൾ ചവിട്ടി ഹോസ്പിറ്റലിലെത്തിയ ന്യൂസിലാന്റ് മന്ത്രി ജൂലി ആൻ ജെന്റർ ആൺകുഞ്ഞിന് ജന്മം നൽകി. ഇന്നലെയാണ് മന്ത്രിയായ ജൂലി ആൻ ജെന്റർ പ്രസവത്തിനായി സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തിയത്. പൂർണ്ണഗർഭിണിയായ മന്ത്രിയുടെ സൈക്കിൾ സവാരി മാധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ന്യൂസിലാന്റിലെ ഓക്ലന്റ് ഹോസ്പിറ്റലിലാണ് അമ്മയും കുഞ്ഞും. കുഞ്ഞിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സഹായികൾക്ക് കാറിലിരിക്കാൻ സ്ഥലമില്ലാത്തത് കൊണ്ടാണ് താൻ സൈക്കിളിൽ എത്താമെന്ന് തീരുമാനിച്ചത് എന്നാണ് മന്ത്രിയുടെ വിശദീകരണം. വനിതാക്ഷേമവും ഗതാഗതവകുപ്പുമാണ് ജൂലി ആൻ ജെന്റർ കൈകാര്യം ചെയ്യുന്നത്. അറിയപ്പെടുന്ന സൈക്കിളിസ്റ്റ് കൂടിയാണ് ഇവർ. പദവിയിലിരിക്കെ കുഞ്ഞിന് ജന്മം നൽകിയ ലോകത്തിലെ മൂന്നാമത്തെ മന്ത്രിയാണ് ജൂലി ആൻ ജെന്റർ.
