ദില്ലി: സര്‍ക്കാര്‍ പണം ലഭിച്ചിട്ടുള്ള രാജ്യത്തെ 30 ലക്ഷം സന്നദ്ധ സംഘടനകളുടെ വരവുചെലവ് കണക്കുകള്‍ മാര്‍ച്ച് 31ന് മുമ്പ് ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ബാന്‍സ് ഷീറ്റ് നല്‍കാത്ത സന്നദ്ധ സംഘടനകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണം. പണം ദുരുപയോഗം ചെയ്യുന്ന സന്നദ്ധ സംഘടനകളെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും, പണം തിരിച്ചുപിടിക്കാന്‍ സിവില്‍-ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
സന്നദ്ധ സംഘടനകള്‍ക്കുള്ള ഫണ്ടിംഗ് നിയന്ത്രിക്കാന്‍ മാര്‍ഗ്ഗരേഖ കൊണ്ടുവരാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സന്നദ്ധ സംഘടനകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍.ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സന്നദ്ധ സംഘടനകളുടെ ഫണ്ടിംഗിന് ഇതുവരെയും കൃത്യമായ നിയന്ത്രണ സംവിധാനം കൊണ്ടുവരാത്തതിന് കേന്ദ്ര സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു.
