ഒന്‍പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു . 

റാഞ്ചി: ത്സാര്‍ഖണ്ഡിലെ റാഞ്ചിയില്‍ അഞ്ച് എൻ.ജി.ഒ പ്രവര്‍ത്തകരെ തോക്ക് ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു. ഖുന്തി ജില്ലയിലെ കൊച്ചാങ് എന്ന ഗ്രാമത്തിലാണ് സംഭവം. മനുഷ്യക്കടത്തിനെതിരായ ബോധവല്‍ക്കരണത്തിന് തെരുവ് നാടകം അവതരിപ്പിക്കാനെത്തിയ സംഘത്തിലെ സ്ത്രീകളെയാണ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്.

പൊലീസിനോട് പരാതിപ്പെട്ടാൽ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അക്രമി സംഘം ഭീഷണിപ്പെടുത്തി. പ്രദേശത്തെ ആദിവാസി സംഘടനയെ അനുകൂലിക്കുന്നവരാണ് അക്രമികളെന്നാണ് പൊലീസിന്‍റെ സംശയം. സംഭവത്തില്‍ ഒന്‍പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു .