കഴിഞ്ഞ വെള്ളിയാഴ്ച നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയെ യുഎപിഎ നിയമം ചുമത്തി അഞ്ചുവര്‍ത്തേക്ക് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഫൗണ്ടേഷന്റെ മറവില്‍ രാജ്യത്ത് നിയമവിധേയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയെന്ന ആരോപണം നേരിടുന്ന സാക്കിര്‍ നായിക്ക് ഇപ്പോള്‍ വിദേശത്ത് കഴിയുകയാണ്. മതവിദ്വേഷ പ്രസംഗം നടത്തിയെന്നാണ് സാക്കിര്‍ നായിക്കിനെതിരായ ആരോപണം. സാക്കിര്‍ നായിക്കിനും ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനുമെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചതിന് പിന്നാലെയാണ് എന്‍ഐഎയുടെ പരിശോധന.

ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെതിരെ രാജ്യത്ത് വിവധയിടങ്ങളിലായി ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ സാക്കിര്‍ നായിക്കിന്റെ ഫൗണ്ടേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.